തിരുവനന്തപുരം ; ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. എന്‍ജി ന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി മുപ്പതോളം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.ചിറയിന്‍കീഴ് അഴൂരില്‍ ഓടിക്കൊണ്ടിരുന്ന ബസാണ് തീ പിടിച്ചത്.