കോട്ടയം: കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30-ലേറെ യാത്രക്കാർക്ക് പരിക്ക്. ഏറ്റുമാനൂർ എം.സി. റോഡിൽ അടിച്ചിറ ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ ആയിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് എം.സി. റോഡിൽ ഗതാഗതം അൽപ്പനേരം സ്തംഭിച്ചു. അപകടകാരണം വ്യക്തമല്ല.
പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.