ആലപ്പുഴ : കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുനഃക്രമീകരണം ജൂലൈ 5 മുതല്‍ നടപ്പാക്കിയേക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ബസുകളാണ് ക്രമപ്പെടുത്തുന്നത്. ഉത്തര കേരളത്തില്‍ ടൗണ്‍ ടു ടൗണ്‍ – പോയിന്റ് ടു പോയിന്റ് ബസുകളുടെ പുനഃക്രമീകരണം രണ്ടാംഘട്ടമായി നടപ്പാക്കും.
മുൻപ് നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച തീരുമാനമാണ് മാറ്റങ്ങളോടെ നടപ്പാക്കുക. പുതിയ ക്രമീകരണം വന്നാല്‍ 2 ജില്ലകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ 10 മിനിറ്റ് ഇടവേളകളില്‍ ഉണ്ടാകും. കൂടുതല്‍ ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയത്തിലാണ് അവസാനഘട്ട തീരുമാനം വരാനുള്ളത്. 30 മിനിറ്റ്, 45 മിനിറ്റ് ഇടവേളകളാണ് ചര്‍ച്ചയില്‍ ഉള്ളത്.