തിരുവനന്തപുരം : നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹ ചര്യത്തിലാണ് ഡിപ്പോ അടച്ചു പൂട്ടിയത് .ഈ ഡിപ്പോയിലെ കണ്ടക്ടർ . ഈ മാസം പതിനാലിനാണ് ജോലി ക്കെത്തി.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായത്.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇദ്ദേഹം സര്‍വീസിന് പോയിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും ക്വാറന്റീനിലാക്കി.
സംസ്ഥാനത്തെ കൊറോണ ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാര്‍ജ്് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആര്‍ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.