കൊച്ചി: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുവന്‍ താത്കാലിക ഡ്രൈവര്‍മാരെയും ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
1565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് ഉത്തരവ്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയിലാണ് നടപടി. 2455 ഒഴിവുകളില്‍ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.