കൊല്ലം• വര്‍ക്ഷോപ്പിലെ ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഡിപ്പോ എന്‍ജിനീയര്‍മാര്‍ അമിതമായ ജോലിഭാരം നല്‍കുന്നുവെന്നാരോപിച്ചു കൊല്ലം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നു രാത്രി മുതല്‍ നിര്‍ത്തിവയ്ക്കാന്‍ യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചു. ഇതോടെ ഇന്നു രാത്രി മുതല്‍ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങും.