കെ എസ് ‌ആര്‍ ടി സി സര്‍വീസ് പുനരാരംഭിച്ചു.

135

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. രണ്ട് മാസത്തിനടുത്ത ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകള്‍ ഓടിത്തുടങ്ങിയത്.ലോക്ക് ഡൗണില്‍ ഇളവുവന്നതോടെ സംസ്ഥാനത്ത് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെ.എസ്.ആര്‍.ടി.സി ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്​. ഒരു ബസില്‍ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുന്നത്​.

രാവിലെയും എഴ്​ മുതല്‍ 11 വരെയും വൈകിട്ട്​ മൂന്ന്​ മുതല്‍ എഴ്​ വരെയുമാണ്​ ഇന്ന്​ ബസുകളുടെ സര്‍വീസ്​ ഷെഡ്യൂള്‍ ​െചയ്​തിട്ടുള്ളത്​. 1850 ബസുകളാണ്​ ഇന്ന്​ നിരത്തിലിറങ്ങുന്നത്​. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും.

സ്വകാര്യ ബസുകള്‍ ഇന്ന്​ സര്‍വീസ്​ തുടങ്ങുന്നില്ല. അനുവദിച്ച അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് ഉടമകള്‍ നിലപാടെടുത്തിട്ടുള്ളത്​.

NO COMMENTS