കെ.എസ്.ആർ.ടി.സി സർവീസുകൾ റദ്ദാക്കിയിട്ടില്ല

144

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സർവീസുകൾ റദ്ദുചെയ്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) അറിയിച്ചു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ഷെഡ്യൂളുകളും കൃത്യമായി സർവീസ് നടത്തുന്നതായിരിക്കും. യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിൽ ചില ഷെഡ്യൂളുകളുടെ സമയക്രമം ചിട്ടപ്പെടുത്തുന്ന ജോലി മാത്രമാണ് നടത്തിയിട്ടുള്ളത്. നിലവിൽ കാട്ടാക്കടയിൽ നിന്നും ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് നിർത്തലാക്കി എന്ന ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചരണവും സത്യവിരുദ്ധമാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

NO COMMENTS