തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബസുകള്‍ റോഡില്‍ അല്ലാതെ ആകാശത്ത് നിരത്താന്‍ പറ്റുമോയെന്ന് കാനം ചോദിച്ചു.ഗതാഗത കുരുക്കിന് കാരണം ബസുകള്‍ റോഡില്‍ നിരത്തിയതല്ല. പോലീസാണ് പ്രശ്നം വഷളാക്കിയതെന്നും കാനം ആരോപിച്ചു. നേരത്തേ, കെഎസ്ആര്‍ടിസി സമരത്തിനെതിരേ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.