തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റി. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്ബാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി.സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ട പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഈ രീതി ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടറ്‍ രീതി കെ എസ് ആര്‍ ടിസിയില്‍ കൊണ്ടുവന്നത്.