ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാദ്യാസ ബന്ദ്

219

കായംകുളം : ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാദ്യാസ ബന്ദ്. കെ എസ് യു മാര്‍ച്ചില്‍ പോലീസ് ആക്രമം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ജീവനക്കാരനെ മാനേജ്മന്റ് സംരക്ഷിക്കുമെന്നു എന്നു ആരോപിച്ചാണ് കെ എസ് യു സ്കൂളിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ജില്ലാ പഞ്ചായത്ത് മെംബര്‍ അരിത ബാബു, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി വിശാഖ് പത്തിയൂര്‍, ആകാശ് തഴയശ്ശേരില്‍, സുജിത്ത് കണ്ണന്‍ മല മേല്‍ഭാഗം, ലുക്ക്മാന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS