തിരുവനന്തപുരം : കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് പ്രതിഷേധം. ലാത്തി ചാർജിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ജനറൽ സെക്രട്ടറി നെബീൽ കല്ലമ്പലം എന്നിവരുൾപ്പടെ 12 പേർക്കു പരുക്കേറ്റു. പരിയാരം മെഡിക്കൽ ഫീസ് കുറക്കുക, ജസ്നയുടെ തിരോധാനം അന്വേഷണം സിബിഐക്ക് വിടുക, കേരള യൂണിവേഴ്സിറ്റിയിലേക്കുള്ള വിസി,പിവിസി നിയമനം ഉടൻ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്. ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു പോയതിനു പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്.