തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമ സംഭവത്തില്‍ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടറിയേറ്റിനുള്ളില്‍ കെഎസ്യു പ്രതിഷേധം. മൂന്ന് കെഎസ്യു പ്രവര്‍ത്തകര്‍ മതില്‍ച്ചാടിക്കടന്ന് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചാണ് പ്രതിഷേധം നടത്തിയത്. ഇതില്‍ ഒരു വനിതാ പ്രവര്‍ത്തക സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടുതാഴെവരെ എത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.