കൊല്ലം: വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ കോഴിമാലിന്യ പ്ലാന്റ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറിമാര്‍ക്കെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ വക്കീല്‍ നോട്ടീസയച്ചു. സമരത്തില്‍നിന്ന് പിന്മാറാന് താന്‍ കോഴ വാങ്ങിയെന്നതടക്കമുള്ള വ്യാജപ്രചാരണം നടത്തുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസല്‍ കുളപ്പാടം, കെ.എസ്.യു സംസ്ഥാന െസക്രട്ടറി ആദര്‍ശ് ഭാര്ഗവന്, പ്ലാന്റ് പാര്‍ട്ണര്‍ ഷൈജാല്‍ എന്നിവര്‍ക്കെതിരെ നോട്ടീസയച്ചത്.
സമരം അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് രാഷ്ട്രീയ പ്രതിയോഗികളുമായി ചേര്‍ന്ന് സമരത്തിന് നേതൃത്വം നല്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും വ്യക്തിഹത്യ നടത്താനുമുള്ള ശ്രമമെന്ന് നോട്ടീസില്‍ പറയുന്നു.ഏഴു ദിവസത്തിനകം തനിക്കെതിെര നടത്തിയ പ്രസ്താവനകളും അഭിമുഖവും പിന്‍വലിച്ച് മാപ്പപേക്ഷിക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്കുകുകയും ചെയ്തില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.