തിരുവനന്തപുരം: . കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും നിയമസഭാ കൈയാങ്കളി കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ . അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്.