കാസറഗോഡ് : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കുകളില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീയിലൂടെ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലും ആവശ്യക്കാര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം.
ഒരു വാര്‍ഡില്‍ നിന്ന് ഒരാള്‍ എന്ന നിലയിലാണ് നിയമനം. കുടുംബശ്രീ കുടുംബാംഗവും ആശയവിനിമയം നടത്താനുളള കഴിവുളളവരുമായ യുവതീ- യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ഈ മാസം 30 ന് രാവിലെ 10 ന് അതത് കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.