തിരുവനന്തപുരം : കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് ആറ്റിങ്ങലില്‍ കുടുംബശ്രീ ട്രെയിന്‍ സംഘടിപ്പിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളിലും അയല്‍കൂട്ടങ്ങളും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഒരോ വീട്ടിലും എത്തിക്കുക എന്നതാണ് കുടുംബശ്രീ ട്രെയിന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നഗരസഭയിലെ 31 വാര്‍ഡുകളിലെ എല്ലാ വീടുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പന്നങ്ങളുമായി എത്തും. എല്ലാ വീട്ടിലും ഒരു ഉത്പന്നമെങ്കിലും നിര്‍ബന്ധമായും വാങ്ങണം. അച്ചാര്‍, ലഘു ഭക്ഷണം, സോപ്പ് തുടങ്ങി കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളും അയല്‍ക്കൂട്ടങ്ങളും ഉള്‍പ്പെടെ 216 യൂണിറ്റുകളില്‍ നിര്‍മിച്ച വിവിധ വസ്തുക്കളാണ് കുടുംബശ്രീ ട്രെയിന്‍ വഴി വില്‍പനയ്ക്കായി എത്തിച്ചത്.
കുടുംബശ്രീ ട്രെയിനിന്റെ ഉദ്ഘാടനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപിന്റെ വീട്ടില്‍ ചന്ദ്രോദയം യൂണിറ്റില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ നല്‍കി നിര്‍വഹിച്ചു.