കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാന് അപമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന് കുല്ഭൂഷണ് ജാദവിനെ പിടികൂടിയത്. നാലു ദിവസം മുമ്ബാണ് കൂല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്ഥാന് വീസ അനുവദിച്ചത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കാണുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.