കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു

244

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. മാനുഷിക പരിഗണന കാരണമാണ് വിസ അനുവദിച്ചതെന്നു പാകിസ്താന്‍ വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 25 ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പാകിസ്താനില്‍ വച്ച്‌ ഇരുവര്‍ക്കും ജാദവിനെ കാണാനാണ് അനുമതി. ഇന്ത്യ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ തീവ്രവാദ ബന്ധം ആരോപിച്ചാണ് പിടികൂടിയത്. ഇദ്ദേഹം ബലൂചിസ്താനിലെയും കറാച്ചിയിലെയും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പാകിസ്താന്‍ ആരോപിക്കുന്നു. പാക്ക് സൈനിക കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു.

NO COMMENTS