കുല്‍ഭൂഷണ്‍ ജാദവ് കേസ് ; പാക്കിസ്ഥാന്‍ പുതിയ അഭിഭാഷക സംഘത്തെ നിയോഗിച്ചു

188

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് മറികടക്കാന്‍ പാക്കിസ്ഥാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് കൈകാര്യം ചെയ്യാന്‍ അഭിഭാഷകരുടെ സംഘത്തെതന്നെ പുതിയതായി നിയോഗിച്ചു. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അഭിഭാഷകര്‍ അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സര്‍താജ് അസീസ് പറഞ്ഞു. ഇനി കേസ് കൈകാര്യംചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY