ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്താന്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയേക്കാള്‍ മുകളിലാണ് പാകിസ്താന്‍ കോടതി. കുല്‍ഭൂഷന് കോണ്‍സുലാര്‍ സഹായം അനുവദിക്കില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രതിനിധികളെ കുല്‍ഭൂഷനെ കാണാന്‍ അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സര്‍താജ് അസീസ് വ്യക്തമാക്കി.