ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് ഇന്ത്യ. ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരായ ഹമീദ് നെഹല്‍ അന്‍സാരി, കുല്‍ഭൂഷണ്‍ ജാദവ് എന്നിവര്‍ക്ക് നയന്ത്രസഹായം നല്‍കാന്‍ തയാറാകണമെന്ന് ആവര്‍ത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്. ഇരുരാജ്യങ്ങളും ജയിലില്‍ കഴിയുന്ന പൗരന്‍മാരുടെ പട്ടിക പരസ്പരം കൈമാറി. പാക്കിസ്ഥാന്‍ നല്‍കിയ പട്ടിക പ്രകാരം 546 ഇന്ത്യന്‍ പൗരന്‍മാര്‍ പാക്ക് ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 494 പേര്‍ മല്‍സ്യത്തൊഴിലാളികളും 52 പേര്‍ സാധാരണ ജനങ്ങളുമാണ്.