ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യയാണ് രാജ്യാന്തരകോടതിയെ സമീപിച്ചത്. ഈ മാസം എട്ടിന് ഇന്ത്യ നല്‍കിയ അപ്പീലില്‍ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാനോട്‌കോടതി ആവശ്യപ്പെട്ടിരുന്നു. വിയന്ന കരാറിന്റെ ലംഘനവും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാദവിനെ കാണാന്‍ അനുമതി നിഷേധിച്ചതുമടക്കമുള്ള വാദങ്ങള്‍ ഇന്ത്യ രാജ്യാന്തരകോടതിയില്‍ ഉന്നയിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരാകുക. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ തെളിവുകളുണ്ടെന്നും രാജ്യാന്തരകോടതി അധികാര പരിധി ലംഘിച്ചുവെന്നുമാണ് പാക്കിസ്ഥാന്റെ വാദം. പാകിസ്ഥാന്‍ അഭിഭാഷകന്‍ കോടതിയില്‍ നേരിട്ട് ഹാജരാകാതെ വാദ മുഖങ്ങള്‍ എഴുതി നല്‍കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും രാജ്യാന്തര നീതിന്യായ കോടതിയില്‍ വീണ്ടുമെത്തുന്നത്.