ഡല്‍ഹി : മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 95 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നടത്തും. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായും നയ്യാര്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. ‘അന്‍ജാം’ എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റ്റെ തുടക്കം.തുടര്‍ന്നു അമേരിക്കയിലെ ഇല്യൂനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു.
ഇന്ത്യയില്‍ തിരിച്ചെത്തിയ നയ്യര്‍ കുറച്ചുകാലം കേന്ദ്ര സര്‍വ്വീസില്‍ ജോലി ചെയ്തു. 1990-ല്‍ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായി. 1996-ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു നയാര്‍. 1997 ആഗസ്റ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇന്ത്യാ-പാകിസ്താന്‍ സനഹൃദത്തിന്റെ ശക്തമായ വക്താവും കൂടിയാണ് നയ്യര്‍.