ബംഗളൂരു : കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഞങ്ങള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മാത്രമല്ല ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു.