കാസറകോട് : കുംബഡാജെ ഗ്രാമ പഞ്ചായത്തിന്റെ പൗരാവാകാശ രേഖ 2020 ന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രശേഖര റൈക്ക് നല്കി നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ആനന്ദ കെ മവ്വാര്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. മുഹമ്മദ് കാസിം, മിസിരിയാ ബി, യശോദ എന്‍, മെമ്പര്‍മാരായ എസ് മുഹമ്മദ്, രവീന്ദ്ര റൈ ഗോ സാഡാ, ബി.ടി അബദുല്ല കുഞ്ഞി, ശശിധര, നളിനി, ശാന്ത എസ് ഭട്ട്, എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി അച്ചുത മണിയണി കെ. സ്വാഗതം പറഞ്ഞു. പൗരാവകാശ രേഖയുടെ പകര്‍പ്പ് പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് വെബ് സൈറ്റിലും ലഭ്യമാണ്.