കുമ്പള സി.എച്ച്.സി ആശ പ്രവര്‍ത്തകരെ ആദരിച്ചു

18

കാസര്‍കോട് :കോവിഡ് രോഗപ്രതിരോധ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ പഞ്ചായത്തിലെ ആശ പ്രവര്‍ത്തകരെ കുമ്പള സി.എച്ച്.സി ആദരിച്ചു. സ്രവപരിശോധന, ക്വാറന്‍ൈറന്‍, ബോധവത്കരണ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു ആശ പ്രവര്‍ത്തകര്‍. പഞ്ചായത്തില്‍ 23 ആശാ പ്രവര്‍ത്തകരാണുള്ളത്. സി.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവാകരറൈ ഉപഹാരം വിതരണം ചെയ്തു.

ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി.എച്ച്.എന്‍ സൂപ്പര്‍ വൈസര്‍ ജൈനമ്മ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍, പി.എച്ച്.എന്‍ എസ്. ശാരദ, പി.ആര്‍.ഒ കീര്‍ത്തന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിവേക്, വാസു എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS