കുമ്പള എസ് ഐ യുടെനേതൃത്വ ത്തിലുള്ള സംഘം പിടികൂടിയത് 1131 ലിറ്റർ മദ്യം – കാസറകോടിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ മദ്യവേട്ട.

77

കാസറഗോഡ് : മംഗല്‍പാടി വീര നഗറിലെ നാരായണ അജയ് (23) യെ 1131 ലീറ്റര്‍ മദ്യവുമായി കാറില്‍ കടത്തുന്ന തിനിടെ കഴിഞ്ഞ ദിവസം കുമ്പള എസ് ഐ എ.സന്തോഷ് കുമാറിന്റെ നേതൃത്വ ത്തിലുള്ള സംഘം
പിടികൂടിയത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജില്ലയി ല്‍ നിന്നു പിടികൂടി യതില്‍ വച്ച്‌ ഏറ്റവും വലിയ മദ്യവേട്ട.

ഓടി രക്ഷപ്പെട്ട വീര നഗര്‍ സ്വദേശി കണ്ണനെ(20)നെതിരെ കേസെടുക്കു കയും ചെയ്തിരുന്നു. കാറില്‍ മദ്യവുമായി പോകുന്നതിനിടെ നായിക്കാപ്പ് മായിപ്പാടി റോഡിലെ സിദ്ദിബയലില്‍ വെച്ചാണ് ജീപ്പ് കുറുകെയിട്ട് പോലീസ് മദ്യം പിടികൂടിയത്. കഴിഞ്ഞ 10 വര്‍ഷത്തിനി ടയില്‍ പോലീസോ എക്‌സൈസോ ജില്ലയില്‍ നിന്നു പിടികൂടിയതില്‍ വച്ച്‌ ഏറ്റവും വലിയ കേസാണിത്.

പിടികൂടിയ മദ്യത്തിന് അഞ്ചു ലക്ഷത്തോളം രൂപ വിലവരും. 2016 ഓഗസ്റ്റ് 16 ന് മൈലാട്ടിയില്‍ നിന്നു എക്‌സൈസ് 776 ലീറ്റര്‍ മദ്യം പിടികൂടി യതായിരുന്നു ഇതുവരെയുള്ള വലിയ കേസ്. അജയ് ഓടിച്ചിരുന്ന കാറില്‍ നിന്നു 146 ലീറ്ററും ബാക്കി ഷെഡില്‍ നിന്നുമാണ് പിടികൂടിയത്. 180 മില്ലി ലീറ്റര്‍ വീതം മദ്യമുള്ള 672 കുപ്പികളും 144 പായ്ക്കറ്റുകളുമാണ് കാറിലുണ്ടായിരുന്നത്.

കോവിഡിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം മൂലമാണ് ഭീമമായ അളവില്‍ മദ്യം പ്രതികള്‍ ശേഖരിച്ചു വയ്ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 3 വര്‍ഷമായി കര്‍ണാടക മദ്യം ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്. ഒരു ദിവസം 25,000 രൂപ വരെയാണ് ഇവരുടെ വരുമാനം. ഇങ്ങനെ ലഭിച്ച തുക കൊണ്ടാണ് മദ്യം സൂക്ഷിച്ച ഷെഡ് നിര്‍മിച്ച സ്ഥലം വാങ്ങിയതും.

കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കാര്‍ നിര്‍ത്തിയ ഉടനെ കണ്ണന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാരായണ അജയിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു സമീപത്തെ ഷെഡില്‍ ഒളിപ്പിച്ച മദ്യ ശേഖരത്തെക്കുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 180 മില്ലി ലീറ്റര്‍ വീതമുള്ള 1824 കുപ്പികളും 3648 പായ്ക്കറ്റുകളും പിടിച്ചെടുത്തു.കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

NO COMMENTS