കോഴിക്കോട് : പിന്നോക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കംഭാര കോളനി നവീകരണം. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഒരു കോളനിക്ക് പരമാവധി ഒരു കോടി രൂപ ധനസഹായം അനുവദിക്കും.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദ വിവരങ്ങള്‍ക്ക് 0495 2377786, വെബ്‌സൈറ്റ് – www.bcdd.kerala.gov.in