തിരുവനന്തപുരം: സി.പി.എമ്മിലെ അധികാരത്തര്‍ക്കത്തിന് തടയിടാന്‍ ആര്‍എസ്‌എസിനെ കരുവാക്കി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കോടിയേരി ബാലകൃഷ്ണനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കുമ്മനം.ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമന്ന് എല്ലാ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും സംയമനം പാലിക്കുന്നത് ഭീരുത്വം കൊണ്ടല്ല.ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ചുമതലയുള്ളതിനാലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യമെങ്ങും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. എന്ത് ചെയ്താല്‍ അണികളെ പിടിച്ചു നിര്‍ത്താം എന്ന ആശയക്കുഴപ്പത്തിലാണ് സിപിഎം നേതൃത്വം.ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ആര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കാന്‍ സംസ്ഥാന സെക്രട്ടറി തന്നെ ആഹ്വാനം ചെയ്യുന്നതെന്നും കുമ്മനം ആരോപിച്ചു.ഇതിന്റെ തെളിവാണ് കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും കോടിയേരിയുടെ പത്തനംതിട്ട പ്രസംഗമെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ ശക്തനായ പിണറായിയുടെ നേതൃത്തില്‍ അധികാരം കിട്ടിയിട്ടും അണികള്‍ക്കും ജനങ്ങള്‍ക്കും പ്രതീക്ഷയോ ആത്മവിശ്വാസമോ നല്‍കുന്ന ഒരു നടപടിയും ഇടത് സര്‍ക്കാരിനായിട്ടില്ലെന്നും പിണറായിയുടെ ഏകാധിപത്യ രീതിയില്‍ സഹമന്ത്രിമാര്‍ അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയായ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ഇല്ലാതാക്കിയ സിപിഎം പ്രവര്‍ത്തകര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ആശയത്തെ ആയുധം കൊണ്ട് നേരിടുക ബിജെപി ശൈലിയല്ലാത്തതിനാല്‍ ആരും പ്രതിഷേധത്തിന് ജനാധിപത്യ മാര്‍ഗ്ഗം ഉപേക്ഷിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മലയാളികളെ പരിഹസിക്കാനുള്ളതാണ്. ഇനിയുളള നാളുകളിലും ഇങ്ങനെയാണ് ക്രമസമാധാന നില ഭദ്രമാക്കാന്‍ പോകുന്നതെങ്കില്‍ സിപിഎം അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.