ആയുധപരിശീലനമെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് ഭക്തജനങ്ങളെ അകറ്റി ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നു : കുമ്മനം രാജശേഖരന്‍

164

തിരുവനന്തപുരം: ആയുധപരിശീലനമെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് ഭക്തജനങ്ങളെ അകറ്റി ക്ഷേത്രങ്ങള്‍ തകര്‍ക്കാനാണു സി.പി.എം. ശ്രമിക്കുന്നതെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏതു ക്ഷേത്രത്തിലാണ് ആയുധപരിശീലനം നടക്കുന്നതെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സി.പി.എം. ഭരിക്കുന്ന ക്ഷേത്രങ്ങളിലാണ് ആയുധപരിശീലനവും ബോംബ് നിര്‍മാണവും നടക്കുന്നത്. ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ മനഃപൂര്‍വം ശ്രമിക്കുകയാണ്. നിഷ്പക്ഷമായി കേസ് അനേ്വഷിക്കുന്ന പോലീസുദ്യോഗസ്ഥരെ സി.പി.എം.സ്ഥലംമാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇടതുഭരണത്തില്‍ എ.കെ.ജി. സെന്‍റര്‍ സെക്രട്ടേറിയറ്റായി മാറിയിരിക്കുകയാണ്. സി.പി.എം ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനു ബി.ജെ.പി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS

LEAVE A REPLY