തിരുവനന്തപുരം : എസ്.എന്‍.ഡി.പി യോഗത്തിന്‍റെ നിലപാട് ഇടത്- വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാലങ്ങളായി വാഗ്ദാനം നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികള്‍ക്കും വോട്ടില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറഞ്ഞതെന്നും കുമ്മനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എസ് എന്‍ ഡി പി യോഗത്തിന്‍റെ നിലപാട് ഇടത് വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണ്. കാലങ്ങളായി വാഗ്ദാനം നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികള്‍ക്കും വോട്ടില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറഞ്ഞത്. ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എന്‍ഡിഎയാണ്. തരം കിട്ടുമ്ബോഴെല്ലാം നാരായണ ഗുരുദേവനെ അവഹേളിച്ച പ്രസ്ഥാനമാണ് സിപിഎമ്മും കോണ്‍ഗ്രസും. 60 വര്‍ഷമായി ഇരു മുന്നണികളും ഈഴവ സമുദായത്തെ വേട്ടയാടുകയാണ്. വോട്ടിനായി മാത്രമാണ് ഈഴവ സമുദായത്തെ ഇരുമുന്നണികളും ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന യോഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്‍ഡിഎയ്ക്കുള്ള അംഗീകാരമാണ്.
എസ്‌എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. യൂണിയന്‍ പ്രസിന്‍റ് അനില്‍ പി ശ്രീരംഗം, കണ്‍വീനര്‍ അനില്‍ വള്ളിയില്‍, വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍, യൂത്ത് മുവ് മെന്‍റ് താലുക്ക് ചെയര്‍മാന്‍ വിനീത് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.