റിസര്‍വ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തി നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധം : കുമ്മനം രാജശേഖരന്‍

159

തിരുവനന്തപുരം • റിസര്‍വ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തി നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്‍റെ സാമ്ബത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന സമരത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നിഷേധിക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയാണെന്നും കുമ്മനം ആരോപിച്ചു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ റിസര്‍വ് ബാങ്കിനു മുന്നില്‍ സമരം നടത്തുന്നത്.

NO COMMENTS

LEAVE A REPLY