തൃശൂര്‍• കോട്ടയം നാട്ടകം പോളിടെക്നിക് കോളജില്‍ റാഗിങ്ങിനിരായ വിദ്യാര്‍ഥി അവിനാശിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദലിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. റാഗിങ്ങിനിടെ വിഷം കുടിപ്പിച്ചുവെന്ന് വിദ്യാര്‍ഥി പരാതിപ്പെട്ടിട്ടും തെളിവുകള്‍ ശേഖരിക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയാറായിട്ടില്ല. സ്വയം കീഴടങ്ങിയ ചില പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന അവിനാശിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. ക്രൂര റാഗിങ്ങിനിരയായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാവാത്തത് അപലപനീയമാണ്. ഇന്നലെ തൃശൂരിലുണ്ടായിട്ടും പിണറായി വിദ്യാര്‍ഥിയെ സന്ദര്‍ശിക്കാനോ ബന്ധുക്കളെ കാണാനോ തയാറായില്ല. അവിനാശിന്റെ ചികില്‍സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കുടുംബത്തിന് ആവശ്യമായ സാമ്ബത്തിക സഹായം നല്‍കണം. നാട്ടകം പോളിടെക്നിക്കിലേക്ക് ഇനിയില്ല എന്നാണ് വിദ്യാര്‍ഥി പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും പോളിടെക്നിക്കില്‍ അവിനാശിന് തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കണം. നാട്ടകം പോളിടെക്നിക്കില്‍ മൂന്നു മാസമായി റാഗിങ്ങ് പോലുള്ള സംഭവങ്ങള്‍ക്കെതിരെ സമരം നടന്നുവരുന്ന കാര്യം കുമ്മനം ചൂണ്ടിക്കാട്ടി.