കുമ്മനം രാജശേഖരന്‍ ഉപവാസം സമരം തുടങ്ങി

183

തിരുവനന്തപുരം: മുടങ്ങിയ റേഷന്‍ പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് കാലാവതി നീട്ടുക,ദളിത് പീഡനങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം തുടങ്ങി.
24 മണിക്കൂറാണ് സമരം. ഒ.രാജഗോപാല്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ സാനിധ്യത്തിലാണ് ഉപവാസ സമരം ആരംഭിച്ചത്. സംസ്ഥാന അധ്യക്ഷന്‍റെ ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ ഉപവാസ സമരം നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY