കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കി സംസ്ഥാനത്ത് പിടിമുറുക്കാന്‍ ബിജെപി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ച നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമാകും പുതിയ തീരുമാനം.
സംസ്ഥാന നേതൃത്വവുമായി നിരന്തരം ഉടക്കില്‍ കഴിയുന്ന വി. മുരളീധരനെ ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവി ലഭിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്ബോള്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ധാരണയായിട്ടില്ല.