തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ അപലപിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാനാകില്ല. പിടിയിലായവര്‍ ആര്‍ എസ് എസ് അനുകൂല മുദ്രാവാക്യം മുഴക്കി എന്നൊക്കെ പറയുന്നത് ആര്‍ എസ് എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും കുമ്മനം പറഞ്ഞു.