പ്രധാനമന്ത്രി ഉദ്ഘാടകനായ വായനാദിനാഘോഷ പരിപാടിയില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എംഎല്‍എ എന്നനിലയില്‍

259

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടകനായ വായനാദിനാഘോഷ പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എംഎല്‍എ എന്നനിലയില്‍. കൊച്ചിയിലെ സെന്റ്‌തെരേസാസ് കോളേജില്‍ വയനാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പിഎന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.
ശനിയാഴ്ച്ച വൈകിട്ടായിരുന്നു പരിപാടി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറുന്ന പതിവുണ്ട്. പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറിയ ഈ പട്ടികയിലാണ് എംഎല്‍എ എന്ന് കുമ്മനം രാജശേഖരനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ചതാണ് പട്ടിക.മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ പങ്കെടുത്തിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക കൈമാറിയിരുന്നില്ല.

NO COMMENTS