കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണ കൊടിമരം നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുടെ സുരക്ഷ സായുധ സേനയെ ഏല്‍പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വര്‍ണ കൊടിമരം നശിപ്പിച്ചത് ചെറിയ കാര്യമായി കാണാന്‍ പാടില്ല. ലക്ഷക്കണക്കിന് വിശ്വാസികളില്‍ അത് വേദനയുണ്ടാക്കിയിട്ടുണ്ട്. സംഭവം ഞെട്ടലോടെയാണ് കാണുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.ഓരോ വര്‍ഷം കഴിയുന്തോറും ശബരിമലയിലെ സുരക്ഷാപ്രശ്നം വര്‍ധിച്ച് വരികയാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ വീഴ്ചയെ ഗൗരവത്തോടെ കാണണമെന്നും കുമ്മനം പറഞ്ഞു.