തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെ പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നതു പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും. ബിജെപിയിലേക്ക് വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം. പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമാണ്. കേരളത്തിലെ ജനസംഖ്യ വിസ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. ദീര്‍ഘകാലം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് ലാഘവ ബുദ്ധിയോടെ തള്ളിക്കളയാനാകില്ലെന്നും കുമ്മനം പറഞ്ഞു.