തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സമാധാനവും ശാന്തിയും നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളത്. സംഘടന പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാകണം. അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി യോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടതെന്നും കുമ്മനം അറിയിച്ചു.