കണ്ണൂര്‍: കണ്ണൂരിലടക്കം ബിജെപി പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസിനായില്ലെങ്കിൽ അത് പാർട്ടി ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇതിന് ബിജെപി തങ്ങളുടേതായ മാർഗം സ്വീകരിക്കുമെന്നും കുമ്മനം തലശ്ശേരിയിൽ പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷമുണ്ടായ മേഖലകളിൽ അക്രമത്തിനിരയായ ബിജെപി പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ പ്രത്യേക ബിജെപി സംഘത്തോടൊപ്പം എത്തിയതായിരുന്നു കുമ്മനം.