മുഖ്യമന്ത്രിയെ ആദ്യം ജിഷ്ണുവിന്റെയും രമിത്തിന്റെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ സി.പി.എം തയ്യാറാകണമെന്ന് കുമ്മനം

169

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആദ്യം ജിഷ്ണുവിന്റെയും രമിത്തിന്റെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ സി.പി.എം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ വീട്ടിലേക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാനുള്ളത്. അതുപോലെ ആണ്ടല്ലൂര്‍ സന്തോഷിന്‍റെ വീടും പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അരുണ്‍ ജെയ്റ്റ്ലി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ഈ അവസരം മുതലാക്കാന്‍ തയ്യാറാകണം. കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാല മനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.

NO COMMENTS