തിരുവനന്തപുരം: ബിജെപി അക്രമം നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കുമ്മനം ചോദിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ബിജെപി അക്രമം നടത്തുമെന്ന് ഇന്റലിജിന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാര്യം അറിയിച്ചത്. ഒരു പക്ഷത്തെ മാത്രം കുറ്റക്കാരാക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിക്കുന്നുവെന്നും കുമ്മനം കുറ്റപ്പെടുത്തി.