പെട്രോള്‍ വില വര്‍ദ്ധനവില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് കുമ്മനം

207

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പരാമര്‍ശത്തില്‍ വിവാദമാക്കേണ്ടതായി ഒന്നുമില്ല. നികുതിയിലൂടെ ലഭിക്കുന്ന പണം പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുവെന്നാണ് പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് പല രീതിയില്‍ വ്യാഖ്യാനിക്കാമെന്നും കുമ്മനം വ്യക്തമാക്കി.
എല്ലാവര്‍ക്കും ഭക്ഷണ സ്വാതന്ത്ര്യം വേണമെന്നാണ് ബിജെപിയുടെ നിലപാട്, ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തല്‍ ബിജെപിയുടെ നിലപാടല്ലന്നും കുമ്മനം അറിയിച്ചു. വിവി രാജേഷിനെതിരായ നടപടി റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണോ എന്ന് പറയാനാകില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

NO COMMENTS