തിരുവനന്തപുരം : പൊലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മത സ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.വിവിധ മതസ്ഥരുടെ ആരാധന കേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കുമെന്ന് കുമ്മനം പറഞ്ഞു. ക്രൈസ്തവ സഭകളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും മുസ്ളീം പള്ളികളുടെയും തര്‍ക്കങ്ങളില്‍ അവയുടെ ഭരണകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. വിശ്വാസികള്‍ക്ക് ഭരണഘടനാപരമായി മത സ്വാതന്ത്ര്യം ഉള്ളതിനാലാണ് മതേതര സര്‍ക്കാര്‍ ഈ വക കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്. കീഴ്വഴക്കം ലംഘിച്ച് കൊണ്ടാണ് പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. കോടതിയുടെ വിധിക്ക് കാക്കാതെ കയ്യൂക്കിന്റെയും പൊലീസിന്റെയും ബലത്തില്‍ ക്ഷേത്രം കയ്യിലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കുമ്മനം പറഞ്ഞു. വിശ്വാസികള്‍ ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.