ടി പി വധക്കേസ് ; കുമ്മനം രാജശേഖരന്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നല്‍കി

232

തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ക്രൈംബ്രാഞ്ചിന് മുന്‍പാകെ മൊഴി നല്‍കി. വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരാതിയിലാണ് മൊഴി നല്‍കിയത്. വൈകിട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് കുമ്മനം രാജശേഖരന്‍ മൊഴി നല്‍കിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് വി.ടി. ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലിട്ട വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ടി.പി കേസില്‍ ഒത്തു തീര്‍പ്പ് നടന്നുവെന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

NO COMMENTS