കൊച്ചി : മതവിദ്വേഷപരാതിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചോദ്യം ചോദിക്കുന്നവരെ കുരീപ്പുഴ എന്തിനാണ് ഭയക്കുന്നതെന്നും കുമ്മനം ചോദിച്ചു. കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴ അങ്ങനെ പ്രസംഗിച്ചില്ലെന്നാണ് പൊലീസ് നിലപാട്. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആറു ബിജെപിക്കാരെ അറസ്റ്റും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.