ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരന്‍

251

കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തിന്റേയും വോട്ടും സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയില്ല.
രണ്ട് ലക്ഷത്തോളം വരുന്ന ചെങ്ങന്നൂരിലെ വോട്ടര്‍മാരില്‍ പല വിഭാഗക്കാരും ചിന്താഗതിക്കാരുമുണ്ടാകും. ഇവരുടെയെല്ലാം വോട്ടുകള്‍ നേടാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കുമ്മനം പറഞ്ഞു.

NO COMMENTS