തിരുവനന്തപുരം : കെട്ടും കെട്ടി കുമ്മനം രാജശേഖരന് ശബരിമലയിലേക്ക് പുറപ്പെട്ടു. രാവിലെ ആറുമണിയോടെ തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കുമ്മനം രാജശേഖരന് ശബരിമലയ്ക്ക് പുറപ്പെട്ടത്.ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവികാ അന്തര്‍ജനമാണ് കുമ്മനം രാജശേഖരന് ഇരുമുടിക്കെട്ട് താങ്ങി നല്‍കിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്ബൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
പന്തളം കൊട്ടാരത്തിലും ആറന്മുള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാകും കുമ്മനം ശബരിമലയില്‍ എത്തുക. ശബരിമല കര്‍മ്മ സമിതി ദേശീയ ഉപാദ്ധ്യക്ഷനും മുന്‍ ഡിജിപിയുമായ ഡോ. ടിപി സെന്‍കുമാര്‍, സംവിധായകന് വിജി തമ്ബി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.